കോവിഡ്: കാരശ്ശേരിയിൽ സർവകക്ഷി യോഗം ചേർന്നു

മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കാരശ്ശേരി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. വാർഡ് തല ആർ.ആർ.ടി യോഗം വിളിച്ചു ചേർക്കാനും, വാക്സിൻ എടുക്കാത്തവരുടെ സർവേ 10 ന് മുമ്പ് പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു. ഇതിനു പുറമെ, കോവിഡ് ബാധിതർക്ക് ഭക്ഷണം എത്തിക്കുന്നതിനും കോവിഡ് കേസ് കൂടുന്ന സാഹചര്യത്തിൽ ഡി.സി.സി തുടങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ബ്ലോക്ക്‌ മെംബർ സൗദ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷാജി, കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കോയ, എ.പി. മോയിൻ, സാദിഖ് കെ.പി, അംഗൻവാടി ടീച്ചർമാർ, ആശ വർക്കർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരവിന്ദൻ, ചന്ദ്രൻ, വില്ലേജ് ഓഫിസർമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.