കോട്ടൂരിൽ ജല ജീവൻ മിഷൻ പ്രവർത്തനത്തിന് തുടക്കം

നടുവണ്ണൂർ: ജല ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ പ്രവർത്തനം കോട്ടൂർ ഗ്രാമപഞ്ചയത്തിൽ തുടങ്ങി. നിർവഹണ ഏജൻസിയായ കേരള ഗ്രാമ നിർമാണ സമിതിയുടെ ഓഫിസ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് ഉദ്​ഘാടനം നിർവഹിച്ചു. വൈസ്​ പ്രസിഡന്‍റ്​ വിലാസിനി പൊയിലിൽ, സെക്രട്ടറി ഇ. അനിൽകുമാർ, അസിസ്റ്റന്‍റ്​ സെക്രട്ടറി കെ. പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ സിന്ധു എം. കൈപ്പങ്ങൽ, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. ഷൈൻ, മെംബർ അരവിന്ദൻ, പി. സുരേഷ് ബാബു, ടീം ലീഡർമാരായ കെ.കെ. ജസീൽ, ബിനില, സുനിൽ കുമാർ ഉണ്ണികുളം, കമ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ കെ. ലിജി, രമ്യ എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ 45 ശതമാനവും സംസ്ഥാന തദ്ദേശ സർക്കാർ 45 ശതമാനവും ഉപഭോക്താക്കളിൽനിന്ന് 10 ശതമാനവും തുക വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ലോടെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT