കൊയിലാണ്ടിയിൽ കാർഷിക വിപണന കേന്ദ്രം

കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം നേതൃത്വത്തിൽ നഗരസഭയിൽ കാർഷിക വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 31 മുതൽ ബസ് സ്റ്റാൻഡിനു കിഴക്കു ഭാഗത്ത് പ്രവർത്തനം ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 10ന്​ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രാദേശികമായി കർഷകർ വിളയിക്കുന്ന ഉൽപന്നങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കും. വ്യത്യസ്ത ഇനം ഭക്ഷ്യവസ്തുക്കൾ, തൈകൾ, വളങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ ലഭിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ്​ ചെയർമാൻ കെ. സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്, കാർഷിക സംഘം സെക്രട്ടറി രാജഗോപാലൻ, പ്രസിഡന്റ് പ്രമോദ് രാരോത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT