എളേറ്റിൽ: ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതിയുടെ ഭാഗമായി പന്നൂരിൽ ജീവനി എന്ന പേരിൽ ഹരിത ശുചിത്വ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീൻ ക്ലീൻ കേരള മിഷൻ, ഗ്രീൻ വേംസ്, യുവജനസംഘം ലൈബ്രറി, കെ. ആലി സംസ്കാരിക നിലയം, പന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളായ സ്വരാജ്, ആക്റ്റിവ്, സേവ്, തണൽ, മെഡികെയർ, ഫാമിലി, ക്രസന്റ്, സി.സി.എസ്, ജീസം ഫൗണ്ടേഷൻ, കൂട്ടായ്മ, സീനിയർ സിറ്റിസൺ, കുന്നോത്തു വയൽ റസിഡൻറ്സ് അസോസിയേഷൻ, കുടുംബശ്രീകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ജനുവരി 28ന് ഹരിതകർമസേനയുടെ നേതൃത്വത്തിൽ പാഴ്വസ്തു ശേഖരണവും ബോധവത്കരണ പരിപാടിയും നടത്തും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വീടുകൾക്കും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും സ്ക്വാഡുകൾക്കും സമ്മാനങ്ങൾ നൽകും. ജലസ്രോതസ്സുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. യോഗത്തിൽ വാർഡ് മെംബർ വഹീദ കയ്യളശേരി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കോട്ടുവറ്റ, പി. ഷംസുദ്ദീൻ, യു.പി. അബ്ദുസ്സമദ്, നൗഷാദ് കരിമ്പയിൽ, കെ. അഷ്റഫ്, അൻവർ കേളോത്ത്, കെ. അബ്ദുറഹിമാൻ മൗലവി, പി. സുമേഷ് എന്നിവർ സംസാരിച്ചു. സി. മുഹമ്മദലി സ്വാഗതവും സെയ്തൂട്ടി കുനിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.