അരിക്കുളം: രോഗികൾക്കൊപ്പം നിൽക്കുകയും രോഗമില്ലാത്ത നാളേക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തണലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. അരിക്കുളം നന്മ തണൽ ഡയാലിസിസ് യൂനിറ്റിൽ ആരംഭിക്കുന്ന ഫിസിയോ തെറപ്പി ആൻഡ് വെൽനെസ് സെന്റർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർബുദ-വൃക്ക രോഗികൾക്കു വലിയ ആശ്വാസമാണ് തണൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, എ.കെ.എൻ. അടിയോടി, ടി.പി. അബ്ദുൽ ലത്തീഫ്, അബ്ദുല്ല കാട്ടുകണ്ടി, എം. പ്രകാശൻ, കെ. അഭിനീഷ്, അഷ്‌കർ അലി, റസിയ ടീച്ചർ, ഇമ്പിച്ച്യാലി സിതാര, പി.വി. അനുഷ, സി. രാമദാസ്, അഹമ്മദ് മൗലവി, ഇ. രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ എടവന, യു.സി. അബ്ദുൽ ജലീൽ, ടി.കെ. കുഞ്ഞിപ്പക്കി ഹാജി, അഷ്‌റഫ് വള്ളോട്ട് എന്നിവർ സംസാരിച്ചു. പടം : ARI 777 അരിക്കുളം നന്മ ഫിസിയോ തെറപ്പി ആൻഡ് വെൽനെസ് സെന്റർ കെ. മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.