എംപ്ലോയ്​മെന്‍റ്​ സെൽ (ബി) നിലനിർത്തണം

കോഴിക്കോട്: പട്ടികവിഭാഗക്കാർക്ക് സ്പെഷൽ റിക്രൂട്ട്മെന്‍റിനുള്ള പൊതുഭരണ വകുപ്പിലെ എംപ്ലോയ്​മെന്‍റ്​ സെൽ (ബി) നിലനിർത്തണമെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. ഭാസ്കരൻ ഉദ്​ഘാടനം ചെയ്തു. വർക്കിങ്​ പ്രസിഡന്‍റ്​ കെ.പി.സി. കുട്ടി അധ്യക്ഷത വഹിച്ചു. പി.ജി. പ്രകാശൻ, സി.കെ. കുമാരൻ, എം. ബിനാൻസ്, എൻ.പി. ചിന്നൻ, കെ.വി. സുബ്രഹ്മണ്യൻ, പി.ടി. ജനാർദനൻ, വി. നാരായണൻ, പി.എം. സുകുമാരൻ, അഡ്വ. പി. സുന്ദരൻ, എ. രതീഷ്, പി.കെ. രാധ, ഷൈജു കരിഞ്ചപ്പാടി എന്നിവർ സംസാരിച്ചു. മൂല്യങ്ങൾ തകർക്കുന്ന ഉദാരവാദങ്ങൾ തള്ളിക്കളയണം കോഴിക്കോട്​: ലിബറലിസത്തിന്‍റെ മറവിൽ സ്ത്രീപുരുഷ ബന്ധങ്ങളിലെ പവിത്രതയും അച്ചടക്കവും തകർത്ത് സ്വതന്ത്ര ഇടപഴകലിന് പ്രോത്സാഹനം നൽകുന്ന നിലപാടുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല എക്സിക്യൂട്ടിവ് മീറ്റ് അഭിപ്രായപ്പെട്ടു. വേഷം, വിവാഹം, സദാചാരം, കുടുംബം തുടങ്ങിയ മേഖലകളിൽ ജീർണസംസ്കാരം കടന്നുവരാൻ വഴിവെക്കുന്ന ഉദാരവാദങ്ങളെ തള്ളിക്കളയണം. സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഹുസൈൻകോയ, ഡോ. മുസ്തഫ കൊച്ചി, പി. അബ്ദുസ്സലാം പുത്തൂർ, വി.കെ.സി. ഹമീദലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.