പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിന് സപ്പോർട്ടിങ് ഡാം നിർമിക്കുന്നതിന്റെ പേരിൽ മണ്ഡലത്തിലെ പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങിയ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. മൂന്നാഴ്ചയോളമായി കുടിവെള്ളം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല. ബദൽ മാർഗം സ്വീകരിക്കാതെ പ്രവൃത്തി തുടങ്ങിയത് പ്രതിഷേധാർഹമാണെന്നും രജീഷ് ചൂണ്ടിക്കാട്ടി. പ്രവൃത്തിക്കിടയിൽ കനാൽ പൊട്ടിയതിനാലാണ് കുടിവെള്ളം മുടങ്ങുന്നതെന്ന് പറയുന്നത് ബാലിശമാണെന്നും ബി.ജെ.പി പറയുന്നു. ഇറിഗേഷൻ വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിന്റെ പേരിൽ ജനത്തെ പരീക്ഷിച്ചാൽ ശക്തമായ സമരത്തിന് ബി.ജെ.പി നേത്വത്വം നൽകും. മണ്ഡലം ജനറൽ സെക്രടറി തറമ്മൽ രാഗേഷ് അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, കെ.എം. സുധാകരൻ, ബാബു പുതുപ്പറമ്പിൽ, ടി.എം. ഹരിദാസ്, ഇ.ടി. ബാലൻ, പ്രസൂൺ കല്ലോട്, ജുബിൻ ബാലകൃഷ്ണൻ, കെ.കെ. സജീവൻ എന്നിവർ സംസാരിച്ചു. വി.സി. നാരായണൻ, ജനാർദനൻ കോടേരിച്ചാൽ, ശ്രീജിത്ത് കല്ലോട്, കെ. രാജൻ എന്നിവർ നേതൃത്വം നൽകി. Photo: ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.