സി.പി.എം പാർട്ടി കോൺഗ്രസ്​: സംഘാടക സമിതിയായി

കണ്ണൂർ: സി.പി.എം 23ാമത്​ പാർട്ടി കോൺഗ്രസ്​ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. പിണറായി വിജയൻ ​ചെയർമാനും കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായുള്ള ജനറൽ കമ്മിറ്റിയിൽ 1001 പേർ അംഗങ്ങളാണ്​. 251 അംഗ എക്സിക്യൂട്ടിവും 27 സബ്കമ്മിറ്റികളും രൂപവത്​കരിച്ചു. ഏപ്രിൽ ആറ്​ മുതൽ 10വരെ കണ്ണൂർ നായനാർ അക്കാദമിയിലാണ്​ പാർട്ടി കോൺഗ്രസ്​. സ്വാഗതസംഘം രൂപവത്​കരണയോഗം പി.ബി അംഗം എസ്​. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാവി പ്രവർത്തനപരിപാടി എം.വി. ജയരാജൻ അവതരിപ്പിച്ചു. ഇ.പി. ജയരാജൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ നേതാക്കളായ എ. വിജയരാഘവൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, ജില്ല സെക്രട്ടറിമാരായ എം.വി. ബാലകൃഷ്ണൻ (കാസർകോട്​), പി. മോഹനൻ (കോഴിക്കോട്) എന്നിവരും സാമൂഹിക, രാഷ്ട്രീയ, സാംസ്​കാരിക രംഗങ്ങളിലെ പ്രമുഖരായ ടി. പത്മനാഭൻ, ജമിനി ശങ്കരൻ, ബിഷപ് അലക്സ്​ വടക്കുംതല, സ്വാമി കൃഷ്​ണാനന്ദ ഭാരതി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, നാടകകൃത്ത് ഇബ്രാഹീം വെങ്ങര, ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർ പ​ങ്കെടുത്തു. സ്വാഗതസംഘം ഓഫിസ്​ ഉദ്ഘാടനം കലക്ട​റേറ്റിന്​ സമീപം ചൊവ്വാഴ്ച രാവിലെ 10.30ന് സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ലോഗോ പ്രകാശനം ബുധനാഴ്ച രാവിലെ 11ന്​ സ്വാഗതസംഘം ഓഫിസിൽ ഇ.പി. ജയരാജൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.