തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സര്‍വകലാശാല പുരുഷ ഫുട്ബാൾ കിരീടം നേടിയ കാലിക്കറ്റ് ടീമംഗങ്ങള്‍ക്ക് സര്‍വകലാശാല കാമ്പസില്‍ സ്വീകരണം നല്‍കി. അശുതോഷ് മുഖര്‍ജി കപ്പ് കാലിക്കറ്റിലെത്തിച്ച സംഘത്തെ പ്രധാന പ്രവേശന കവാടത്തില്‍നിന്നുതന്നെ സ്വീകരിച്ച് ആനയിക്കാന്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, കെ.കെ. ഹനീഫ, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, കായികവകുപ്പ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും എത്തിയിരുന്നു. ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യപരിശീലകന്‍ സതീവന്‍ ബാലനും ടീം അംഗങ്ങളും ചേര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് ട്രോഫി കൈമാറി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കപ്പു നേടിയ ടീമിനുള്ള ഔദ്യോഗിക സ്വീകരണം ചൊവ്വാഴ്ച വൈകീട്ട് സര്‍വകലാശാലാ കാമ്പസില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.