മെഗാ ജോബ് ഫെയര്‍:രജിസ്ട്രേഷൻ തുടങ്ങി

കോഴിക്കോട്​: ജില്ല ഭരണകൂടത്തിന്‍റെയും സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 20ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ തുടങ്ങി. തൊഴില്‍ദാതാക്കള്‍ക്ക് ജനുവരി 26വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 13 വരെയും www.ststejobportal.kerala.gov.in സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്‍റെ മേല്‍നോട്ടത്തില്‍ സങ്കൽപ്​​ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. എൻജിനീയറിങ്​ കോളജിലാണ് മേള സംഘടിപ്പിക്കുന്നത്. മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ജില്ലയിലെ വ്യവസായ അസോസിയേഷൻ പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7306402567, 9400779123. വയര്‍മാന്‍ പ്രായോഗിക പരീക്ഷ കോഴിക്കോട്​: 2020 വർഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ പാസായവര്‍ക്കുള്ള പരിശീലന ക്ലാസ് ഫെബ്രുവരി ഏഴ് മുതല്‍ 10 വരെ ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ചതായി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രായോഗിക പരീക്ഷ പാസായവര്‍ ജനുവരി 22നകം https://forms.gle/SoFGfnNMP561Y-SXy7 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. മോഡേണ്‍ പെയിന്‍റിങ്​ പരിശീലനം കോഴിക്കോട്​: നിര്‍മിതി കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മോഡേണ്‍ പെയിന്‍റിങ്​ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ രഹിതരായ 18 - 40 പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം. സ്വയം തയാറാക്കിയ അപേക്ഷക്കൊപ്പം വയസ്സ്​ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം റീജനല്‍ എൻജിനീയര്‍, സംസ്ഥാന നിര്‍മിതികേന്ദ്രം, റീജനല്‍ സെന്‍റര്‍, പുതിയറ പി.ഒ, തിരുത്തിയാട്, കോഴിക്കോട് - 673004 വിലാസത്തില്‍ ജനുവരി 22നകം അപേക്ഷിക്കണം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍റ്​ ലഭിക്കും. ഫോൺ: 0495 2772394.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.