രക്തസാക്ഷി അനുസ്മരണ ജ്വാല

ബാലുശ്ശേരി: ഇടുക്കി പൈനാവ് എൻജിനീയറിങ്​ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജി‍ൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യൂനിറ്റുകളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കോക്കല്ലൂർ ടൗണിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. പെരവച്ചേരി യൂനിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്​, കുന്നുമ്മൽ പൊയിലിൽ ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, മുതുവത്ത് യൂനിറ്റിൽ പ്രസിഡൻറ് അതുൽ, പാലോളി യൂനിറ്റിൽ ജില്ല കമ്മിറ്റി അംഗം പി.എം. അജിഷ, പുളകണ്ടിയിൽ കെ.ആർ. ജിതേഷ്​ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. Photo: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.