കൈത്തൊഴിൽ ഇല്ലാതായി; ആശാരിമാർക്ക് വറുതിയുടെ കാലം

നന്മണ്ട: കൈത്തൊഴിൽ നഷ്ടപ്പെട്ടതോടെ പരമ്പരാഗത ആശാരിമാർക്ക് ഇത് വറുതിയുടെ കാലം. യ​​ന്ത്രങ്ങളുടെ കടന്നുവരവ് ഈ രംഗത്ത് സൃഷ്ടിച്ച ആഘാതം പ്രതീക്ഷിച്ചതിലും ഏറെയായതാണ് ഇവർക്ക് തിരിച്ചടിയായത്​. വീടി‍ൻെറ ആവശ്യത്തിനു വേണ്ട എല്ലാ സാധനസാമഗ്രികളും വിപണി കീഴടക്കിയതും ഇവരെ പ്രതിസന്ധിയിലാക്കി. മരത്തിനു പകരം മറ്റ് മെറ്റീരിയലുകളുടെ തള്ളിക്കയറ്റവും മറ്റു തൊഴിൽ മാർഗങ്ങൾ തേടി പോവേണ്ട അവസ്ഥയിലാക്കി. വീടി‍ൻെറ കഴുക്കോലിന് തെങ്ങും പട്ടികക്ക് മരവും ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇരുമ്പി‍ൻെറ പട്ടികയും മരത്തി‍ൻെറ കട്ടിലക്കും ജനലിനും പകരം സിമൻറിന്‍റേതായതും പണിയില്ലാതാക്കി. പരമ്പരാഗത തൊഴിൽ എന്നത് മാറി ഇപ്പോൾ ആർക്കും ഈ മേഖലയിലേക്ക് കടന്നുവരാമെന്ന സ്ഥിതിയാണ്​. സർക്കാറി‍ൻെറ ആശ്വാസപദ്ധതികൾ ഒന്നും ലഭിക്കാത്തവരാണ് പരമ്പരാഗത തൊഴിലാളികളെന്ന്​ ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. പടം: ആശാരിപ്പണിയിലേർപ്പെട്ട നന്മണ്ട 14ലെ പ്രേമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.