പ്രചാരണ ജാഥക്ക് സ്വീകരണം നൽകി

വേളം: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കും മോദിസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സി.പി.ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി ജാഥക്ക് കേളോത്തുമുക്ക്, പെരുവയൽ, പള്ളിയത്ത് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പള്ളിയത്ത് നൽകിയ സ്വീകരണ പരിപാടി ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സത്യൻ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, ജാഥ ലീഡർ കെ.പി. പവിത്രൻ, ഉപ ലീഡർ കോറോത്ത് ശ്രീധരൻ, പൈലറ്റ് ചന്ദ്രൻ പുതുക്കുടി, സി.വി. കുഞ്ഞിരാമൻ, പി. ഭാസ്കരൻ, എൻ.എം. വിമല, ടി. സുരേഷ്, സി. രാജീവൻ, എൻ.കെ. വിശ്വനാഥൻ, കെ.എം. രാജീവൻ, എൻ.പി. സുജിത്ത് എന്നിവർ സംസാരിച്ചു. കേളോത്തുമുക്കിൽ സി. രജീഷും പെരുവയലിൽ പി. അനീഷും അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.