കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥി മരിച്ചു

വീരാജ്പേട്ട: . സിദ്ദാപുരത്തിനടുത്ത നാൽപതേക്കറിലാണ് സംഭവം. നാൽപതേക്കറിലെ കബീറിന്‍റെ മകൻ മുഹമ്മദ് ആഷിഖ് (19) ആണ് മരിച്ചത്. ആഷിഖും സുഹൃത്ത് അജ്മലും ബൈക്കിൽ അരക്കാടിലുള്ള ബന്ധുവിന്‍റെ വീട് സന്ദർശിച്ച് വൈകീട്ട് മടങ്ങിവരവേ, റോഡരികിലെ കാപ്പി തോട്ടത്തിൽനിന്ന്​ പൊടുന്നനെ റോഡിലേക്കിറങ്ങിയ കാട്ടാന യുവാക്കളുടെ നേരെ തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് നെഞ്ചിന് പരിക്കേറ്റ ആഷിഖിനെ മടിക്കേരിയിലെ ജില്ല ആശുപത്രി യിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സഹയാത്രികൻ അജ്മൽ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.