താമരശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ടൂറിസം സർവിസിന് താമരശ്ശേരി ഡിപ്പോയിൽ തുടക്കമായി. വരുമാനവർധനവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ടാണ് സർവിസ്. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളിലെ സന്ദർശനം യാത്രക്കൊപ്പമുണ്ട്. കുണ്ടള ഡാം, ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ തുടങ്ങിയ എട്ടു കേന്ദ്രങ്ങൾ സന്ദർശിക്കുന്നതാണ് മൂന്നാർ യാത്ര. ശനിയാഴ്ച രാവിലെ 8.30ന് താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കന്നിയാത്രയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. രാവിലെ ഒമ്പതിനാണ് മൂന്നാർ സർവിസ് ആരംഭിച്ചത്. ഒരാൾക്ക് 1750 രൂപയാണ് ചാർജ്. ഭക്ഷണവും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രവേശനത്തുകയും യാത്രക്കാർ സ്വയം വഹിക്കണം. ഞായറാഴ്ച പുലർച്ചെ താമരശ്ശേരിയിൽനിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാര യാത്ര ആരംഭിക്കും. ഡിസംബർ അവസാനം പൂക്കോട്-വനപർവം -തുഷാരഗിരി വിനോദ സഞ്ചാര സർവിസ് താമരശ്ശേരിയിൽനിന്ന് ആരംഭിച്ചിരുന്നു. ഇത് ഹിറ്റായതോടെയാണ് ബജറ്റ് ടൂറിസം സർവിസുകൾ കെ.എസ്.ആർ.ടി.സി താമരശ്ശേരിയിൽ സജീവമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.