ചെടിച്ചട്ടികളുമായി അമ്മമാരെത്തി,വിദ്യാലയത്തിൽ ഒരുങ്ങിയത് തൂക്കുപൂന്തോട്ടം

നാദാപുരം: ചട്ടിയിൽ നട്ടുമുളപ്പിച്ച പൂച്ചെടികളുമായി അമ്മമാർ വിദ്യാലയത്തിലെത്തി തൂക്കുപൂന്തോട്ടമൊരുക്കി. കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിലാണ് 'ഞങ്ങളുടെ പൂന്തോട്ടം ഇനി വിദ്യാലയത്തിലും' എന്ന പരിപാടി നടന്നത്. ഓരോ ക്ലാസിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാരാണ് തൂക്കുചട്ടികൾ സ്കൂളിലെത്തിച്ചത്. പുതുക്കിപ്പണിത സ്കൂൾ കെട്ടിടത്തി‍ൻെറ രണ്ട് നിലകളിലും പൂച്ചെടികൾ തൂക്കി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി അമ്മമാരിൽനിന്ന് പൂച്ചെടികൾ സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പൂന്തോട്ടത്തിനൊപ്പം സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടവും ഒരുക്കി. നാദാപുരം കൃഷിഭവ‍ൻെറ സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം തൈകൾ നട്ട്​ കൃഷി ഓഫിസർ സജീറ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൂർവവിദ്യാർഥികളെയും 2021ലെ ബെസ്റ്റ് ക്ലാസ് പി.ടി.എ വിന്നറായ അധ്യാപിക പി.കെ. ആതിരയെയും അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് സി.ആർ. ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ശശികുമാർ പുറമേരി ഉദ്ബോധന പ്രഭാഷണം നടത്തി. കെ.കെ. കുഞ്ഞബ്ദുല്ല ഹാജി, എ.കെ. മമ്മു മുസ്‌ലിയാർ, പ്രധാനാധ്യാപകൻ ബഷീർ എടച്ചേരി, കേളോത്ത് നൗഫൽ, പി.കെ. ദാമു, അധ്യാപകരായ കെ.കെ. സിഹൻലലത്ത്, ദീപ്തി എന്നിവർ സംസാരിച്ചു. പടം CL Kz nd m2. കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിൽ ഒരുക്കിയ തൂക്കുപൂന്തോട്ടം നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.