ജില്ലയിൽ മുദ്രപത്ര​ ക്ഷാമം

കോഴിക്കോട്​: ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള മുദ്രപത്രങ്ങൾക്ക്​ ജില്ലയിൽ കടുത്ത ക്ഷാമം. 500​ രൂപയുടെയും 1000 രൂപയുടെയും മുദ്രപത്രങ്ങൾക്കും ഫയലിങ്​ ഷീറ്റുകൾക്കുമാണ്​ ക്ഷാമമെന്നും ഇതോ​ടെ ആധാരം രജിസ്​റ്റർ ​ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രശ്നത്തിന്​ ഉടൻ പരിഹാരമുണ്ടാക്കണമെന്നും ഓൾ കേരള ഡോക്യുമെന്‍റ്​ റൈറ്റേഴ്​സ്​ ആൻഡ്​ സ്​ക്രൈബേഴ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്‍റ്​ ഇ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. എം.കെ. അനിൽകുമാർ, കെ.പി. നസീർ അഹമ്മദ്​, വി.കെ. സുരേഷ്​ കുമാർ, സി. മനോജ് കുമാർ, ആർ.​ജെ. ബിജുകുമാർ, കെ.സി. ഉഷ എന്നിവർ സംസാരിച്ചു. ജില്ല സെ​ക്രട്ടറി കെ. സുനിൽകുമാർ സ്വാഗതവും ടി.കെ. നിഷ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.