ചെങ്കൽ വിതരണ തൊഴിലാളി ധർണ

വടകര : ചെങ്കൽ വില ഏകീകരിക്കണമെന്നാവശ്യപ്പെട്ടും ചെങ്കൽ വിതരണ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിനും വേണ്ടി ചെങ്കൽ വിതരണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു ) ജില്ല കമ്മിറ്റി കൈനാട്ടിയിൽ ധർണ നടത്തി. വർഷങ്ങളായി ചെങ്കൽ വിതരണം നടത്തി ഉപജീവനം നടത്തുന്നവർക്ക് ചെങ്കൽ നൽകാതെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതും വണ്ടിക്കാർ നേരിട്ട് ചെങ്കൽ വിതരണം നടത്തുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് അധ്യക്ഷത വഹിച്ചു. രാജൻ ഏറാമല , രാധാകൃഷ്ണൻ ചെമ്മരത്തൂർ , ഗോപാലൻ ചെറിയാവി എന്നിവർ സംസാരിച്ചു. എം.കെ. ചന്ദ്രൻ നാദാപുരം സ്വാഗതവും പി.കെ. രാജീവൻ ഓർക്കാട്ടേരി നന്ദിയും പറഞ്ഞു. ചിത്രം ചെങ്കൽ വിതരണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നടത്തിയ ധർണ സമരം ജില്ല സെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.