ആറളം ഫാം സ്വദേശി മരിച്ച നിലയിൽ

കേളകം: ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ തോണികുഴി സുധാകരനെയാണ് (50) മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെ സ്ഥലമുടമ തോട്ടത്തിൽ എത്തിയപ്പോഴാണ് സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രക്തം ഛർദ്ദിച്ച നിലയിലാണ് മൃതദേഹം. കേളകം ചെട്ടിയാം പറമ്പിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് മൃതദേഹം സുധാകരൻറേതെന്ന് തിരിച്ചറിഞ്ഞത്. കേളകം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറളം പുനരധിവാസ മേഖലയിൽ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഉണ്ടെങ്കിലും കുടുംബത്തോട് അടുപ്പം പുലർത്താതിരുന്ന സുധാകരൻ വർഷങ്ങളായി കേളകം ടൗണിലെ കടത്തിണ്ണകളിലും മറ്റുമായിരുന്നു അന്തിയുറക്കം. വാഴയില വെട്ടി ഹോട്ടലുകളിൽ വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഭാര്യ: മിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.