യുവതി യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം

യുവതി-യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം താമരശ്ശേരി: ഭരണസമിതിയുടെ ഒന്നാം വാർഷികത്തോട നുബന്ധിച്ച് യുവതി യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ 'ടുഗദർ വി കാൻ' പദ്ധതിയുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും പഞ്ചായത്തിന്‍റെയും മറ്റു സർക്കാർ ഇതര സ്ഥാപനങ്ങളുടെയും പദ്ധതികളും മറ്റ് അനൂകൂല്യങ്ങളും സംരംഭകരാവാൻ താൽപര്യമുള്ളവരിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ​ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംരംഭകത്വ സെമിനാർ ഡോ.എം.കെ. മുനീർ ഉദ്​ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഖദീജ സത്താർ, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ എ. അരവിന്ദൻ, എം.ടി. അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, മെംബർ യുവേശ്, സെക്രട്ടറി ജൈസൻ നെടുമ്പാല, ഹാഫിസു റഹ്മാൻ, നവാസ്‌ ഈർപ്പോണ, യൂത്ത് കോഓഡിനേറ്റർ അൻഷാദ് മലയിൽ എന്നിവർ സംസാരിച്ചു. നൂറോളം യുവതി യുവാക്കൾ സെമിനാറിൽ പങ്കെടുത്തു. ക്യാപ്.. ( ചിത്രം ) താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാനെത്തിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.