കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കണ്ണൂര്‍: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയപാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ് -കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. 50ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചതിനാലാണ്​ വൻ ദുരന്തം​ ഒഴിവായത്​. ഡ്രൈവറുടെ സീറ്റി‍ൻെറ അരികിൽ ഗിയർ ബോക്സിന്​ സമീപത്തുനിന്നായി തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. ശക്തമായ പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യാത്രക്കാരെ ദ്രുതഗതിയിൽ പുറത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ബസ് ആളിക്കത്തി. തുടർന്ന്​ അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കുകയായിരുന്നു. ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയർഫോഴ്സും നാട്ടുകാരും വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. ദുരന്തമുണ്ടായപ്പോൾത്തന്നെ നാട്ടുകാർ ഇടപെട്ടതും പൊലീസ് ഓടിയെത്തി ഗതാഗതം നിയന്ത്രിച്ചതുമാണ് ദുരന്തത്തി‍ൻെറ വ്യാപ്തി കുറച്ചത്. രണ്ടു ഭാഗത്തുനിന്നും വാഹനങ്ങൾ കടത്തി വിടുന്നത് പൊലീസി‍ൻെറ നേതൃത്വത്തിൽ നിയന്ത്രിച്ചു. അപകടത്തിൽ ബസ്​ ജീവനക്കാർക്കടക്കം ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.