കൊയിലാണ്ടി: ഗതാഗത പരിഷ്കരണം, സുരക്ഷ എന്നിവയുടെ ഭാഗമായി നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണക്കാമറകൾ സ്ഥാപിക്കും. കൊല്ലം ചിറ, പിഷാരികാവ് ക്ഷേത്രം, കൊല്ലം അങ്ങാടി, ആനക്കുളം, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ലിങ്ക് റോഡ്, ആർ.ഒ.ബിയുടെ മുകൾ നില, താഴെ നില, നഗരത്തിന്‍റെ തെക്കുഭാഗം, ബപ്പൻകാട് റെയിൽവേ ഗേറ്റ്, ബിവറേജ്, ടോൾ ബൂത്ത്, ഹാർബർ, പഴയ പൊലീസ് സ്റ്റേഷൻ റോഡ് തുടങ്ങി 100 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. ഇതുസംബന്ധിച്ച യോഗത്തിൽ സി.ഐ എൻ. സുനിൽകുമാർ, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരംസമിതി ചെയർമാൻ ഇ.കെ. അജിത്, ദേശീയപാത എക്സി. എൻജിനീയർ എൻ. ജാഫർ, കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.കെ. ഹരീഷ് കുമാർ, ട്രാഫിക് എസ്.ഐ വി.എം. ശശിധരൻ എന്നിവർ പങ്കെടുത്തു. സ്പോൺസർമാർ വഴിയാണ് കാമറകൾ സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.