തെയ്യംതിറയാട്ടക്കാലം വരവായി

കൊയിലാണ്ടി: ക്ഷേത്രങ്ങൾ തെയ്യംതിറയാട്ടക്കാലത്തിലേക്ക്. വടക്കേ മലബാറിന്‍റെ ഉത്സവ പൂരമാണ് തെയ്യംതിറയാട്ടക്കാലം. ഭക്തിയിൽ നിറഞ്ഞ സ്നേഹസാഹോദര്യങ്ങളുടെ സംഗമവേദിയാണിത്. കൊയിലാണ്ടി ദേശത്ത് തെയ്യംതിറയാട്ടക്കാലം ആരംഭിക്കുന്നത് കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്രത്തിലാണ്. ഇടങ്കാരവും വലങ്കാരവും അതിനൊപ്പം കത്തി അമരുന്ന ഓലച്ചൂട്ടിന്‍റെയും മഞ്ഞൾപ്പൊടിയുടെയും ഗന്ധവും പ്രത്യേക അനുഭൂതി പകരും. തീക്കുട്ടി ചാത്തൻ തിറയാട്ടമാണ് ഇവിടെ പ്രധാനം. കാളങ്കാട്ടില്ലം ചാത്തനെ വെട്ടിമുറുക്കി നാനൂറ്റിനാൽപത്തിയെട്ട് കഷ്ണങ്ങളാക്കി. 41ാം ദിവസം ഹോമകുണ്ഡത്തിൽനിന്ന് തീയിൽ കുരുത്ത് ദേവൻ ഉടലെടുത്തു എന്നാണ് ഐതിഹ്യം. തെയ്യംതിറയാട്ട പ്രേമികളുടെ ഹരമാണിത്. ചുറ്റിലും പന്തങ്ങളുടെ ജ്വാലത്തിലൂടെ ദേവൻ നടനമാടുന്നു. പുലർച്ചെ രണ്ടു മണിക്കാണ് ഈ തിറ. നിധീഷ് കുറുവങ്ങാടാണ് അനുഷ്ഠാന കോലധാരി. പടം Koy 3 തീക്കുട്ടി ചാത്തൻ തിറയാട്ടം (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.