നരിക്കുനി: പന്നിക്കോട്ടൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്‍റർ താമരശ്ശേരി നേത്ര ഫൗണ്ടേഷൻ ആശുപത്രിയുടെ സഹകരണത്തോടെ പന്നിക്കോട്ടൂർ ദാറുസ്സലാം മദ്റസയിൽ നേത്രപരിശോധനയും തിമിരനിർണയ ക്യാമ്പും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. സലീം ഉദ്ഘാടനം ചെയ്തു. കെ.കെ. അതൃമാൻ ഹാജി അധ്യക്ഷത വഹിച്ചു. ജൗഹർ പൂമംഗലത്ത്, എം.ആർ. ആലിക്കോയ മാസ്റ്റർ, എൻ.പി. മൊയ്തീൻ കുഞ്ഞി ഹാജി, സലാം ഫൈസി, ടി.പി. മുഹ്സിൻ ഫൈസി, വി.സി. മുഹമ്മദ് ഹാജി, പി.ടി.കെ. മരക്കാർ ഹാജി, ഹമ്മാദ് തങ്ങൾ, നേത്ര ഫൗണ്ടേഷൻ പ്രതിനിധി ജിജി എന്നിവർ സംസാരിച്ചു. സഹദുദ്ദീൻ കുണ്ടത്തിൽ സ്വാഗതവും എം.പി.സി. ഷുക്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.