സപ്തദിന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: ഹയർ സെക്കൻഡറി നാഷനൽ സർവിസ്​ സ്കീമി‍ൻെറ സപ്തദിന ക്യാമ്പ്​ 'അതിജീവനം 2021' തുടക്കംകുറിച്ചു. ഡിസംബർ 26 മുതൽ ജനവരി ഒന്ന് വരെ ഏഴ് ദിവസം തനത് വിദ്യാലയത്തിലാണ് ക്യാമ്പ്. ജില്ലതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർഡി.ഒ ആൻഡ്​​​ സബ് ഡിവിഷനൽ മജിസ്ട്രേട്ട്​ ബിജു നിർവഹിച്ചു. എ.ടി. നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. മുഹ്സിന, എം.കെ. ഫൈസൽ, ഷൈജ പർവീൺ, പി. മമ്മദ്​ കോയ, എം.പി. കോയട്ടി, കെ.എം. നിസാർ, സി.കെ. സാജിദ്, സക്കരിയ, ഇസ്ഹാക് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. അബ്ദു സ്വാഗതവും ആയിശ റിഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.