വനിതകൾ രാത്രിനടത്തം സംഘടിപ്പിച്ചു

ബാലുശ്ശേരി: ലിംഗാധിഷ്ഠിത വിവേചനത്തിനെതിരെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വനിതകൾ പൊതുവഴിയിടം എന്‍റേതുകൂടിയാണെന്നു പ്രഖ്യാപിച്ച്​ രാത്രിനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് യാത്രപുറപ്പെട്ട വനിത സംഘം അർധരാത്രിയോടെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഒത്തുചേർന്നു. സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. രാത്രിനടത്തം ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഇ.വി. കദീശക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മറ്റി ചെയർപേഴ്സൻ കെ.കെ. പ്രകാശിനി, സി.ഡി.എസ് ചെയർപേഴ്സൻ വി.സി. അജിത എന്നിവർ സംസാരിച്ചു. സജിനി മങ്കയം പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഐ.ഡി.ഡി.എസ് സൂപ്പർവൈസർ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. Photo: പനങ്ങാട് പഞ്ചായത്തിലെ വനിതകൾ നടത്തിയ രാത്രിനടത്തത്തി‍ൻെറ ഭാഗമായി പ്രതിജ്ഞ ചൊല്ലുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.