വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ 'ഉയരെ'യുടെ ദ്വിദിന പഠന ക്യാമ്പിന് മണിയൂർ ജവഹർ നവോദയയിൽ തുടക്കമായി. പ്രൈമറി, സെക്കൻഡറി, പൊതുവിഭാഗം എന്നീ മേഖലകൾക്കു പ്രത്യേകമായാണ് 'ഉയരെ'യിൽ പദ്ധതികൾ ആവിഷ്കരിച്ചത്. സെക്കൻഡറി വിഭാഗത്തിലെ പരിപാടിയായ പ്രതിഭാപോഷണ പരിപാടിയുടെ ഭാഗമായാണ് 'പൊട്ടൻഷ്യ' എന്ന പേരിൽ രണ്ടു ദിവസത്തെ പഠന ക്യാമ്പ് നടക്കുന്നത്. ജവഹർ നവോദയ വിദ്യാലയമാണ് ക്യാമ്പിന് ആതിഥ്യം വഹിക്കുന്നത്. ക്യാമ്പിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. റീന നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. അഷ്റഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് എം. ജയപ്രഭ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ, വാർഡ് മെംബർ പ്രഭ പുനത്തിൽ, ക്യാമ്പ് ഡയറക്ടർ ഇ. ഷംസുദ്ദീൻ, എൻ. റിൻഷാദ്, കെ.കെ. രാജേഷ്, വി.പി. ബ്രിജേഷ്, മുനീർ, പി.കെ. ധന്യ, നിജിൽ, ബിനീഷ് എന്നിവർ സംസാരിച്ചു. വി. ലിനീഷ് സ്വാഗതവും പി.ടി. രമേശൻ നന്ദിയും പറഞ്ഞു. ചിത്രം മണിയൂർ ഗ്രാമപഞ്ചായത്ത് 'ഉയരെ' ദ്വിദിന ക്യാമ്പിന് തുടക്കമായപ്പോൾ Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.