കോഴിക്കോട്: മലബാർ സമരത്തിൻെറ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'സമരപ്പോരിശ' ജില്ല കാരവൻ മൂന്നു ദിവസത്തെ പ്രയാണത്തിനുശേഷം വിദ്യാർഥിറാലിയോടെ മുക്കത്ത് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. സംവേദനവേദി പുറത്തിറക്കുന്ന എൻ.പി. മുഹമ്മദ് രചിച്ച പടപ്പാട്ടിൻെറ കവർ വേർഷൻെറ ഓഡിയോ റിലീസ് സംസ്ഥാന ശൂറാ അംഗം നഈം ഗഫൂർ നിർവഹിച്ചു. ജാഥ ക്യാപ്റ്റൻ അഡ്വ. അബ്ദുൽ വാഹിദ്, ജില്ല സെക്രട്ടറി നവാഫ് പാറക്കടവ്, എസ്. ഖമറുദ്ദീൻ, ഇ.എൻ. അബ്ദുറസാഖ്, അൻവർ കോട്ടപ്പള്ളി, ഷാമിൽ സമീർ തുടങ്ങിയവർ സംസാരിച്ചു. ഷമീം എ.പി രചനയും സംവിധാനവും നിർവഹിച്ച 'നേരിട്ട നേര്' മലബാർ സമര കലാവിഷ്കാരം കാരവൻ വേദിയിൽ അരങ്ങേറി. ഷമീം ആരാമ്പ്രം, ലബീബ് കായക്കൊടി, ബാസിത് കാരശ്ശേരി, ഫഹീം വേളം, ഷക്കീൽ കോട്ടപ്പള്ളി, അഫ്‌സൽ പുല്ലാളൂർ, ബാസിത് നരിക്കുനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.