അപകടം പതിയിരിക്കുന്ന മഞ്ചയിൽകടവ് തീരദേശ റോഡ്​

വടകര: മണിയൂർ പഞ്ചായത്തിലെ മഞ്ചയിൽകടവ് തീരദേശ റോഡിൽ അപകടം പതിയിരിക്കുന്നു. റോഡിൽ ചെങ്കൽ കയറ്റിവരുന്ന ലോറികൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവായി. ഒരു മാസത്തിനുള്ളിൽ ആറോളം അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. കഴിഞ്ഞദിവസം ഭാരം കയറ്റിവന്ന ഒരു ലോറി നേരിയ വ്യത്യാസത്തിനാണ് അപകടത്തിൽപെടാതെ കാൽ നടക്കാരായ വിദ്യാർഥികൾ രക്ഷപ്പെട്ടത്. കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞ റോഡിൽ ചെറു വാഹനങ്ങൾ വരെ ഏറെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. എതിർ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾക്കുപോലും വഴി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഭാരം കയറ്റിവരുന്ന ചെങ്കൽ ലോറിയും വലിയ ചരക്കുവാഹനങ്ങളും ഈ റോഡിൽ നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടകരയിൽനിന്ന്​ മണിയൂർ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. ലോറി മറിഞ്ഞതോടെ ഇതുവഴി എത്തിയ ചെറിയ വാഹന യാത്രക്കാർ ദുരിതത്തിലായി. വിഷയത്തിൽ പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : തീരദേശ റോഡിൽ ചൊവ്വാഴ്​ച ഭാരം കയറ്റിവന്ന ലോറി മറിഞ്ഞപ്പോൾ saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.