പോക്സോ കേസ്​: യുവാവ്​ അറസ്​റ്റിൽ

പള്ളൂർ: 14 വയസ്സുകാരിയെ പ്രണയം നടിച്ച്​ പീഡിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്​റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിൽ എം.കെ. ജ്യോതിലാലാണ്​ (21) അറസ്​റ്റിലായത്. ഇടയിൽപീടികയിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിലാൽ മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ടതിനുശേഷം പ്രണയം നടിച്ച്​ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ പുതുച്ചേരിയിലെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. photo: jyothilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.