ഐ.ഐ.എം മാനേജ്​മെന്‍റ്​ സമ്മേളനത്തിന്​ സമാപനം

കോഴിക്കോട്​: ഐ.ഐ.എം വേൾഡ്​ മാനേജ്​മൻെറ്​​ സമ്മേളനത്തിന്​ സമാപനം. ഐ.ഐ.എം. കോഴിക്കോടി‍ൻെറ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്​ മൂന്ന്​ ദിവസമായി നടന്ന സമ്മേളനത്തിൽ 400ഓളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 16 രാജ്യങ്ങളിൽനിന്ന്​ 500ലേ​റെ പ്രതിനിധികൾ പ​ങ്കെടുത്തു. പ്രഫ. ദീപക്​ ജെയ്​ൻ, എസ്​. ശിവകുമാർ, ബി.കെ ശിവാനി, ഐ.ഐ.എം.കെ ഡയറക്ടർ ദേബാശിഷ്​ ചാറ്റർജി എന്നിവർ പ​ങ്കെടുത്തു. ഇതോടനുബന്ധിച്ച്​ ' ഇന്ത്യൻ ചിന്തയുടെ ആഗോളവത്​കരണം' എന്ന വിഷയത്തിലും സമ്മേളനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.