കടലിൽ വീണ യുവതിയെ രക്ഷിച്ചു

കോഴിക്കോട്: ബീച്ച് പരിസരത്തുനിന്ന് കടലിലേക്കു വീണ യുവതിയെ നാട്ടുകാർ രക്ഷിച്ചു. മുക്കം മണാശ്ശേരി സ്വദേശിനി ജിനിയാണ്​ (23) ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കടലിലേക്കു വീണത്. വീഴുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ യുവതിയെ കരക്കെത്തിച്ചു. തുടർന്ന് പിങ്ക് പൊലീസ് പെൺകുട്ടിയെ ബീച്ചാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിനായി ഐ.സി.യുവിലേക്കു മാറ്റിയതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.