സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ ക്യാമ്പ്

കൊടിയത്തൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിൽ 60 വയസ്സിന് താഴെയുള്ളവരും ക്ഷേമപെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുമായ വിധവകൾക്ക് പുനർവിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം നൽകുന്നതിനായി വാർഡ് മെംബറുടെയും ഗസറ്റഡ് ഓഫിസറും മുക്കം സബ് ട്രഷറി ഓഫിസറുമായ ഹക്കീം പാറപ്പുറത്തി‍ൻെറയും നേതൃത്വത്തിൽ ക്യാമ്പ് നടത്തി. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫിസറെയും തേടിയുള്ള അലച്ചിൽ നാട്ടിൽ പതിവുകാഴ്ചയാണ്. ഇതിനായി വൃദ്ധരും സ്ത്രീകളും ബുദ്ധിമുട്ടുകയാണെന്നും ഇത്തരം ബുദ്ധിമുട്ടുകളിൽനിന്ന്​ കരകയറ്റൽ ത‍​ൻെറ ബാധ്യതയാണെന്നും ഇത്തരം സംവിധാനങ്ങൾ തുടരുമെന്നും ഷംലൂലത്ത് പറഞ്ഞു. അഹമ്മദ് കുട്ടി പൂളക്കത്തൊടി, വി. അഹമ്മദ്, സി.പി. അസീസ്, സി.വി. അബ്​ദുറഹിമാൻ, മൈമുന മുറത്തുമൂല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.