താമരശ്ശേരി: കേന്ദ്ര സർക്കാർ കുത്തകകൾക്കുവേണ്ടി ഭരണം നടത്തുകയാണെന്ന് ഭാരതീയ ഖേദ് മസ്ദൂർ യൂനിയൻ (ബി.കെ.എം.യു) അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.ഇ. ഇസ്മയിൽ. ബി.കെ.എം.യു ജില്ല കാഡർ ക്യാമ്പ് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകരും തൊഴിലാളികളും ഇന്ന് വൻ പ്രതിസന്ധി നേരിടുകയാണ്. ഈ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിച്ച് അവർക്ക് ഉപാധിരഹിത പെൻഷനും ആനുകൂല്യ വർധനയും അനുവദിക്കാൻ കേന്ദ്രം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.കെ.എം.യു ജില്ല പ്രസിഡൻറ് പി. കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. നാരായണൻ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി പി.കെ. ദാമോദരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചൂലൂർ നാരായണൻ, ടി.എം. ശശി, ടി.എം. പൗലോസ്, കെ. മോഹനൻ, കെ. സദാനന്ദൻ, പി.കെ. കണ്ണൻ, ഹമീദ് ചേളാരി, ടി.പി. ഗോപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.