ജെൻഡർ ന്യൂട്രൽ വിവാദം: നവ ഉദാരത വാദങ്ങൾ തള്ളിക്കളയണം -കെ.എൻ.എം

കൊടുവള്ളി: ലിംഗസമത്വത്തി‍ൻെറ പേരിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിച്ച് വസ്ത്രസ്വാതന്ത്ര്യത്തിൽ കടന്ന​ുകയറാനുള്ള ഗൂഢനീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്ന് കെ.എൻ.എം മർകസുദ്ദഅ്​വ കോഴിക്കോട് സൗത്ത് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. സ്ത്രീയുടെയും പുരുഷ‍​ൻെറയും പ്രകൃതത്തിന് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ അതത് ലിംഗവിഭാഗങ്ങൾക്ക് ധരിക്കാൻ അവകാശമുണ്ട്. നവ ഉദാരതയുടെ പേരിൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അതിരുകൾ ഇല്ലാതാക്കുന്നത് സമൂഹത്തിൽ സാംസ്കാരിക അധഃപതനത്തിന് കാരണമാകും. ഭരണഘടനയുടെ കാതലായ മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയുള്ള വിദ്യാഭ്യാസ പ്രക്രിയ നിർവഹിക്കപ്പെടേണ്ട വിദ്യാലയങ്ങളിൽ ഭൗതികവാദത്തി‍ൻെറ പേരിൽ മൂല്യങ്ങളും സംസ്കാരങ്ങളും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ സമൂഹം അംഗീകരിക്കില്ലെന്നും സംഗമം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് പി.ടി. അബ്​ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്​ദുൽ റശീദ് മടവൂർ, ടി.പി. ഹുസൈൻകോയ, ശുക്കൂർ കോണിക്കൽ, പി.സി. അബ്​ദുറഹിമാൻ, ലത്തീഫ് അത്താണിക്കൽ, ഫൈസൽ ഇയ്യക്കാട്, മഹ്​ബൂബ് ഇടിയങ്ങര, വി.പി. നൂറുദ്ദീൻ കുട്ടി, എൻ.ടി. അബ്​ദുറഹിമാൻ, അബ്​ദു മങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.