കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ ആക്രമണം; യുവാവ്​ അറസ്​റ്റിൽ

മുക്കം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. സ്വകാര്യ ബസ് ഡ്രൈവറായ കൂടരഞ്ഞി പൂവാറൻതോട് പാലക്കുഴിയിൽ അൻസാറിനെയാണ് (35) മുക്കം പൊലീസ് അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട്​ മണാശ്ശേരി ബസ്​ സ്​റ്റോപ്പിനു സമീപമാണ് സംഭവം. അൻസാർ സഞ്ചരിച്ച കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. മുക്കം ഭാഗത്തുനിന്ന്​ കോഴിക്കോട്ടേക്കു പോകുകയായിരുന്ന തിരുവമ്പാടി ഡിപ്പോയുടെ കീഴിലുള്ള കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.