ആധുനിക ലോകത്ത് അറബി ഭാഷയുടെ സാധ്യതകൾ വളരെ വലുത് -എം.കെ. രാഘവൻ എം.പി

കോഴിക്കോട്: ജാതി-മത-വര്‍ഗ-വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം അനിവാര്യമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറബി ഭാഷ പഠനത്തിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്നും എം.കെ. രാഘവൻ എം.പി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അറബിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബി ഭാഷയുടെ അനന്ത സാധ്യതകൾ കണക്കിലെടുത്ത് അറബിക് സർവകലാശാല സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യ​െപ്പട്ടു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്‍റ്​ എം.പി. അബ്​ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വി മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. ഡോ. അബ്ബാസ് കെ.പി, ഡോ. യു.പി. യഹ്‌യാ ഖാന്‍, ഷുഹൈബ് ഹുദവി, ഡോ.എ. സഫീറുദ്ദീന്‍, എം. മുഹമ്മദലി മിശ്ക്കാത്തി, കുമാരി സ്‌നേഹ എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അറബിക് സ്‌പെഷല്‍ ഓഫിസര്‍ ടി.പി. ഹാരിസ്, ട്രഷറർ മാഹിൻ ബാഖവി, സീനിയർ വൈസ് പ്രസിഡൻറ്​​ എം.എ. ലത്തീഫ്, ഓർഗനൈസിങ്​ സെക്രട്ടറി എം.ടി. സൈനുൽ ആബിദീൻ, ഐ.എം.ഇ. മുജീബുല്ല, ഐ.എം.ജി.ഇ. സുലൈഖ, കെ.കെ. റംലത്ത്, അബ്​ദുസ്സലാം കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ യൂനിവേഴ്സിറ്റികളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് ഇസ്മയിൽ മുജദ്ദിദി, ഡോ. മുനീർ എടച്ചേരി, ഡോ. ശമീർ നദ്‌വി, ഡോ. മുഹമ്മദ് അൽ യസഹ്, ഡോ. സഫീന അന്തിയോട്ട് കുന്നുമ്മൽ എന്നിവരെ അനുമോദിച്ചു. ജനറൽ സെക്രട്ടറി ടി.പി. അബ്​ദുൽ ഹഖ് സ്വാഗതവും ജില്ല സെക്രട്ടറി നൗഷാദ് കോപ്പിലാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.