അറബിക് ദിനാചരണം.

മുക്കം: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ അന്താരാഷ്​ട്ര അറബിക് ദിനാഘോഷ പരിപാടികൾ അധ്യാപകൻ ഡോ.വി. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു 'ലുലു 21' എന്ന പേരിലാണ് വിവിധ പരിപാടികൾ നടന്നത്. മുക്കം എ.ഇ.ഒ ഓംകാരനാഥൻ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ വാസു മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ദ്വിദിന അറബിക് എക്സിബിഷൻ, കാലിഗ്രഫി പ്രദർശനം, ശിൽപശാല എന്നിവ നടന്നു. കൗൺസിലർമാരായ അബ്​ദുൽഗഫൂർ, എം. മധു, ജില്ലാ പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നിസ, പി.ടി.എ പ്രസിഡൻറ്​​ ഒ. സുബീഷ്, സ്​റ്റാഫ് സെക്രട്ടറി മജീദ് പുളിക്കൽ, ഗിരിജ, സറീന എന്നിവർ സംസാരിച്ചു. കാലിഗ്രഫി ശിൽപശാലകൾക്ക് കെ.കെ. അഫീഫ, നഷ്​വ അൻവർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.