പരിവാറിന് പുതിയ ഓഫിസ് തുറന്നു

പന്നിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനായ പരിവാറിന് കൊടിയത്തൂർ പഞ്ചായത്തിൽ പുതിയ ഓഫിസ് തുറന്നു. സംഘടനയുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഏകീകരണത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകുന്നതിനുമാണ് ഓഫിസ് ആരംഭിച്ചത്. ചുള്ളിക്കാപറമ്പ് ചെട്ടിയാംതൊടികയിൽ ആരംഭിച്ച ഓഫിസി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​​ വി. ഷംലൂലത്ത് നിർവഹിച്ചു. പരിവാർ പ്രസിഡൻറ്​ കെ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, വാർഡ് മെംബർമാരായ കെ.ജി. സീനത്ത്, ടി.കെ. അബൂബക്കർ, പരിവാർ സെക്രട്ടറി ടി.കെ. ജാഫർ, നിയാസ് ചോല, സി.ടി.സി. അബ്​ദുല്ല, ടി.ടി. ഉസ്സൻകുട്ടി, അബ്​ദുൽ അസീസ്, പി.എം. അബ്​ദുൽ നാസർ, സണ്ണി മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.