കെ. ഹസൻ കോയയെ ആദരിച്ചു

കോഴിക്കോട്: ഹിമായത്തുൽ ഇസ്​ലാം ഹയർ സെക്കൻഡറി സ്കൂൾ മാനേജറായി 40 വർഷം പിന്നിട്ട കെ. ഹസൻ കോയയെ സ്​റ്റാഫ് കൗൺസിൽ ആദരിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉപഹാരം സമ്മാനിച്ചു. സി.പി. കുഞ്ഞിമുഹമ്മദ് പ്രശസ്തിപത്രം സമർപ്പിച്ചു. പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി.കെ. സലാം, അബൂബക്കർ, പി. മൊയ്തീൻ, പി കെ. അബ്​ദുന്നാസിർ, എസ്.പി. സലീം, ഡി. ബിന്ദു, എ.കെ. അഷ്റഫ്, പി. മുസ്തഫ, പി. ഫജീന, സദാനന്ദൻ എന്നിവർ സംസാരിച്ചു. കെ. ഹസൻകോയ മറുപടി പ്രസംഗം നടത്തി. ഹെഡ്മാസ്​റ്റർ വി.കെ. ഫൈസൽ സ്വാഗതവും എ.എം. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.