അധ്യാപക കായികമേള ഫുട്ബാൾ

ഫറോക്ക്: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സീതി സാഹിബ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം മാധ്യമപ്രവർത്തകൻ കമാൽ വരദൂർ കിക്കോഫ് ചെയ്തു. ചെറുവണ്ണൂർ അഡ്രസ് സ്പോർട്സ് സൻെററിൽ കെ.എസ്.ടി.യു ജില്ല പ്രസിഡൻറ്​ കെ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി പി.കെ. അസീസ്, സംസ്ഥാന സെക്രട്ടറി കല്ലൂർ മുഹമ്മദലി, ജില്ല ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞബ്​ദുല്ല, വി.കെ. മുഹമ്മദ് റഷീദ്, ടി. അബ്​ദുൽ നാസർ, വി.പി. എ. ജലീൽ, നിസാം കാരശ്ശേരി, ടി. സുഹൈൽ, ടി.പി. നജ്മുദ്ദീൻ, കെ. മുഹമ്മദ് ബഷീർ, ഇസ്ഹാഖ് വാഴക്കാട്, സി.പി. സൈഫുദ്ദീൻ, കെ. മുഹമ്മദ് അസ്​ലം എന്നിവർ സംസാരിച്ചു. ബാഡ്മിൻറൺ ജില്ല തല മത്സരം കല്ലായ് കാർടൺ സ്പോട്സ് ക്ലബ്ബിൽ വ്യാഴാഴ്​ച ഉച്ചക്ക് രണ്ടിനും, ചെസ് മത്സരം ഡിസംബർ 19 ന് കോഴിക്കോട് സിസയിലും, ക്രിക്കറ്റ് മത്സരം ഡിസംബർ 22 ന് ഫാറൂഖ് കോളജിലും, വോളിബാൾ മത്സരം ഡിസംബർ 23ന് കുറ്റ്യാടിയിലും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.