അയ്യപ്പൻവിളക്ക്​ തുടങ്ങി

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം തുടങ്ങി. ശനിയാഴ്ച അവസാനിക്കും. ഉത്സവച്ചടങ്ങുകൾക്കു പുറമെ തിരുവങ്ങൂർ പാർഥസാരഥി ഭജൻ മണ്ഡലി അവതരിപ്പിച്ച ഭക്തിഗാനസന്ധ്യ നടന്നു. വെള്ളിയാഴ്ച വൈകീട്ട് പ്രശാന്ത് ചോമ്പാലയുടെ പ്രഭാഷണം, ശനിയാഴ്ച വിളക്കുദിവസം രാവിലെ ക്ഷേത്ര കലാലയം പുന്നശ്ശേരി അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, വൈകീട്ട് ഗജവീരൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ അണിചേരുന്ന പ്രസിദ്ധമായ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, കലാമണ്ഡലം ശിവദാസ് മാരാരുടെ തായമ്പക, അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.