കുറ്റ്യാടി: സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റിയിൽ നിലവിലെ എട്ടുപേർ ഒഴിവായി. 11 പേർ തുടരും. പുതിയവരിൽ ഏറെയും യുവാക്കളാണ്. കുന്നുമ്മൽ കണാരൻ (കുറ്റ്യാടി), മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജ്, മുൻ വേളം ലോക്കൽ സെക്രട്ടറി ഇ.കെ. നാണു, ജില്ല കമ്മിറ്റിയംഗം കെ. കൃഷ്ണൻ, എ.കെ. കണ്ണൻ, എ.കെ. നാരായണി (നരിപ്പറ്റ പഞ്ചായത്ത്), നന്ദനൻ (മരുതോങ്കര) എന്നിവരാണ് പുതിയ 21 അംഗ കമ്മിറ്റിയിൽനിന്ന് ഒഴിവായത്. സെക്രട്ടറിയായി കെ.കെ. സുരേഷിനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി പി. മോഹനൻെറ ഭാര്യാസഹോദരനാണ്. ജില്ല പഞ്ചായത്തംഗം പി. സുരേന്ദ്രൻ, പി. നാണു, എം.കെ. ശശി, ടി.പി. കുമാരൻ, എൻ.കെ. രാമചന്ദ്രൻ, ടി.വി. മനോജൻ, എ.എം. റഷീദ്, പി.സി. ഷൈജു, ടി.പി. പവിത്രൻ, കെ. ബാബു (നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ്) എന്നിവരാണ് തുടരുന്നത്. എ. റഷീദ്, പി. വത്സൻ, സി.എൻ. ബാലകൃഷ്ണൻ, കെ.ടി. മനോജൻ, എൻ.കെ. ലീല, കെ.കെ. ദിനേശൻ, കെ. ശശീന്ദ്രൻ ,ടി.കെ. ബിജു, സുധീഷ് എടോനി, കെ.എം. സതി എന്നിവരാണ് പുതിയ മെംബർമാർ. ഇതിൽ കെ.കെ. ദിനേശൻ ഏരിയ സെക്രട്ടറി കെ.കെ. സുരേഷിൻെറ സഹോദരനാണ്. എ.എം. റഷീദ് കുറ്റ്യാടി ലോക്കൽ സെക്രട്ടറിയും ടി.കെ. ബിജു വടയം ലോക്കൽ സെക്രട്ടറിയുമാണ്. കുറ്റ്യാടിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻെറ മുന്നോടിയായി സ്ഥാനാർഥി നിർണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൻെറ പേരിൽ ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന രണ്ടു പേരെ പുറത്താക്കിയിരുന്നു. പഴയ കമ്മിറ്റിയിൽ ഇവരടക്കം കുറ്റ്യാടി ലോക്കൽ കമ്മിറ്റിയിലെ മൂന്നു പേരുണ്ടായിരുന്നെങ്കിൽ നിലവിൽ രണ്ടു പേരേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.