യുവതി കുഴഞ്ഞു വീണു മരിച്ചു

പുലിക്കുരുമ്പ: ഓഫിസ് ജോലിക്കിടയിൽ കുഴഞ്ഞുവീണ യുവതി മരിച്ചു. പുലിക്കുരുമ്പ ചീരാങ്കുഴിയിൽ ജെയ്​സണി​ൻെറ ഭാര്യ ധന്യയാണ്​ (38) മരിച്ചത്. കുടുംബശ്രീ ജില്ല മിഷൻ ഓഡിറ്ററായ ധന്യ, ചെങ്ങളായി പഞ്ചായത്ത് ഓഫിസിലെ ജോലിക്കിടയിൽ വെള്ളിയാഴ്​ച വൈകുന്നേരമാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏറ്റുപാറ മാടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: റോസ് മരിയ, ഇമ്മാനുവൽ. സംസ്‌കാരം ശനിയാഴ്​ച രാവിലെ 11.30ന് പുലിക്കുരുമ്പ സൻെറ് അഗസ്​റ്റിൻസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.