റെയിൽവേ ഗേറ്റ് അടച്ചിടലിനെതിരെ പ്രതിഷേധ വാരം

എലത്തൂർ: എലത്തൂർ റെയിൽവേ ഗേറ്റ് രാത്രി അടച്ചുപൂട്ടിയിടുന്നതിനെതിരെ പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു. എലത്തൂർ റെയിൽവേ ഗേറ്റ് ആക്​ഷൻ കമ്മിറ്റി ഡിസംബർ 13 മുതൽ 19 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ ആറു​ മുതൽ ഒമ്പതു വരെ ധർണ നടത്തും. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.