അശ്വന്തി‍െൻറ മരണം: പൊലീസ്​ അന്വേഷണം കാര്യക്ഷമമല്ല- കെ.എം. അഭിജിത്ത്

അശ്വന്തി‍ൻെറ മരണം: പൊലീസ്​ അന്വേഷണം കാര്യക്ഷമമല്ല- കെ.എം. അഭിജിത്ത് പേരാമ്പ്ര: കണ്ണൂർ ഗവ. പോളിടെക്നിക് വിദ്യാർഥി അശ്വന്ത് ഹോസ്​റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആരോപിച്ചു. അശ്വന്തി‍ൻെറ വീട് അഭിജിത്ത് സന്ദർശിച്ചു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രക്ഷിതാക്കളുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല. അശ്വന്തി‍ൻെറ ഫോൺ പൊലീസ് വാങ്ങിയിട്ടുണ്ടെങ്കിലും അതിലെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല. മരിക്കുന്ന ദിവസം അർധരാത്രി 1.30ന് അശ്വന്ത് ഫോൺ ചെയ്തതായി സഹപാഠികൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. 1.56 വരെ ഓൺലൈനിലും ഉണ്ടായിരുന്നു. ആരുമായിട്ടാണ് അശ്വന്ത് സംസാരിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധുക്കളെ അറിയിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി. അശ്വന്തിനെ മരിച്ചനിലയിൽ കാണപ്പെട്ട ഹോസ്​റ്റലിൽ പുറമെനിന്ന് ആളുകൾ എത്തുന്നതടക്കമുള്ള റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഒരു സുരക്ഷിതത്വവുമില്ലാതെയാണ് ഹോസ്​റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്​റ്റൽ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവർത്തനത്തെ കുറിച്ചും അന്വേഷണം വേണം. വീട്ടിലോ കോളജിലോ അശ്വന്ത് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും നിലനിൽക്കുന്നില്ല. മരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിരവധി സംശയങ്ങളുണ്ട്. ഈ സംശയങ്ങളെല്ലാം നിവാരണം ചെയ്യാൻ പൊലീസ് തയാറാവണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. കെ.എസ്.യു സംസ്ഥാന സോഷ്യൽമീഡിയ കോഓഡിനേറ്റർ അർജുൻ പൂനത്ത്, നിയോജക മണ്ഡലം പ്രസിഡൻറ് ഫായിസ് നടുവണ്ണൂർ എന്നിവരും അഭിജിത്തിനൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.