അധ്യാപികമാർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ പ്രതിഷേധം തീർത്തു

കൊടുവള്ളി: ജില്ല വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ടി​ൻെറ അധികാര ദുർവിനിയോഗത്തിനെതിരെ ഉപജില്ലയിലെ അധ്യാപികമാർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ പ്രതിഷേധം തീർത്തു. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ​ൻെറ സമീപനത്തിനെതിരെ എ.ഇ.ഒ, ഡി.ഡി.ഇ എന്നീ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് കെ.പി.എസ്.ടി.എ ഉപജില്ല വനിത ഫോറത്തി​ൻെറ ആഭിമുഖ്യത്തിൽ അധ്യാപികമാരുടെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തുന്ന ഈ ഉദ്യോഗസ്ഥനെതിരെ വനിത കമീഷനിൽ ഉൾപ്പെടെ പരാതി നൽകുമെന്നും അവർ പറഞ്ഞു. വി. ഷക്കീല അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുഷിനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പി.എം. ശ്രീജിത്ത്, സംസ്ഥാന സമിതി അംഗം ഷാജു പി. കൃഷ്ണൻ, സീനത്ത്, ഉഷ, ടി.പി. മുഹമ്മദ് അഷ്റഫ്, പി. സിജു, ബെന്നി ജോർജ്, കെ.കെ. ജസീർ, കെ. നവനീത് മോഹൻ, എൻ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.