ഗ്യാസ് ലോറിയിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തി

വടകര: കണ്ണൂക്കരയിൽ . ചേളാരിയിൽനിന്ന് മാഹിയിലേക്ക് ലോറി നിറയെ എൽ.പി.ജി സിലണ്ടറുകളുമായി പോകുകയായിരുന്ന ലോറിയിൽനിന്നാണ് പുക ഉയർന്നത്. ദേശീയപാതയിൽ കണ്ണൂക്കര കേളു ബസാറിൽ എത്തിയതോടെ സംഭവം ശ്രദ്ധയിൽപെടുകയും ലോറി ഡ്രൈവർ അഗ്നിരക്ഷ സേനയെ അറിയിക്കുകയുമായിരുന്നു. സ്​റ്റേഷൻ ഓഫിസർ കെ. അരുണി​ൻെറ നേതൃത്വത്തിൽ രണ്ട്​ യൂനിറ്റ് സേന കുതിച്ചെത്തി വാട്ടർ മിസ്​റ്റ്​ ഉപയോഗിച്ച് അപകട സാധ്യത ഒഴിവാക്കി. ഗ്രേഡ് അസി: സ്​റ്റേഷൻ ഓഫിസർ കെ.ടി. രാജീവൻ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ (മെക്കാനിക്​) ആർ. പുഷ്പ രാജൻ, ഫയർ റെസ്ക്യൂ ഓഫിസർ എൻ.കെ സ്വപ്നേഷ്, റിജീഷ് കുമാർ, സുബാഷ്, സജിത്ത്, സഹീർ, വിവേക്, സിബിഷാൽ, അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.