മൂരാട് പാലം നിർമാണം ജൂണിൽ പൂർത്തിയാവും

വടകര: ദേശീയപാത 66ൽ പ്രവൃത്തി നടക്കുന്ന മൂരാട് പാലം നിർമാണം 2022 ജൂണിൽ പൂർത്തിയാവും. പാലം നിർമാണ ഭാഗമായി നടക്കുന്ന പൈലിങ് പ്രവൃത്തി ജനുവരിയോടെ അവസാനിക്കും. കനത്ത മഴ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചതായി അധികൃതർ അറിയിച്ചു. പാലം നിർമിക്കുമ്പോൾ സ്വാഭാവികമായും പുഴയിലുണ്ടാവുന്ന കുത്തൊഴുക്ക് നിർമാണ പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരുവിധ തടസ്സങ്ങളും ഇവിടെ ഉണ്ടാവാത്തതിനാൽ ഇതുവരെയുള്ള പൈലിങ്ങിനെ ബാധിച്ചിട്ടില്ല. മറ്റുള്ള പ്രവൃത്തിക്ക് മഴ തടസ്സമാവുകയുണ്ടായി. 140 തൊഴിലാളികൾ രാപ്പകലില്ലാതെ ഇവിടെ ജോലി ചെയ്തു വരുകയാണ്. ഇ ഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് നിർമാണച്ചുമതല. 210 കോടിയാണ് പാലോളി, മൂരാട് പാലം നിർമാണത്തിനും അനുബന്ധ റോഡുകൾക്കും ഭൂമി ഏറ്റെടുക്കലിനുമായി ചെലവഴിക്കുന്നത്. ദേശീയപാത 66 ൽ 2.1 കിലോമീറ്ററിൽ ആറു​വരി പാതയോടു കൂടിയാണ് നിർമാണം നടക്കുന്നത്. ഇരിങ്ങൽ നടക്കു താഴെ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കലി‍ൻെറ ഭാഗമായി 33 പേർക്ക് നഷ്​ടപരിഹാരം നൽകി. ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന ദേശീയപാതയിൽ പഴയ പാലത്തിന് പകരം പുതിയത് യാഥാർഥ്യമാവുന്നതോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.