ക്ഷേമനിധി നടപ്പാക്കണം

മുക്കം: ഓട്ടോമൊബൈൽ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പെൻഷനും ക്ഷേമനിധിയും ഉടൻ നടപ്പാക്കണമെന്നും പഴയ വാഹനങ്ങൾ പൊളിക്കൽ നയം കേന്ദ്ര സർക്കാർ നടപ്പാക്കുകയാണെങ്കിൽ ഓട്ടോമൊബൈൽ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്​ കേരള മുക്കം യൂനിറ്റ് വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ നസീർ കള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബാബു ചെമ്പറ്റ അധ്യക്ഷത വഹിച്ചു. എ.പി. തങ്കച്ചൻ, ഒ.എം .അബ്​ദുൽ ഗഫൂർ, ടി.പി. ബാലൻ, പി.പി. റിജു സംസാരിച്ചു. ഭാരവാഹികൾ: ബാബു ചെമ്പറ്റ ( പ്രസി.) എ. പി. തങ്കച്ചൻ ( സെക്ര.) ഒ.എം. അബ്​ദുൽ ഗഫൂർ (ട്രഷ. ) .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.